News One Thrissur
Updates

തൃശൂരിൽ റിപ്പോർട്ടർ ടി വിയുടെ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം: രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിൽ

തൃശൂർ: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം. ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയെന്നാണ് കേസ്. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ ഒന്നാം പ്രതി മിഥുൻ മോഹനനെ പിടികൂടി. സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ മിഥുനെ തമ്പാനൂരിൽ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. എംഎൽഎ ഹോസ്റ്റലിൽ എത്തി ഒളിവിലിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഥുൻ മോഹൻ തൃശൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. യൂത്ത് കോൺ ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മിഥുൻ മോഹൻ കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റുമായ വിഷ്‌ണു ചന്ദ്രനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തേക്കിൻകാട് നിന്നുമാണ് വിഷ്‌ണു ചന്ദ്രനെ പൊലീസ് പിടികൂടിയത്. ഇനി നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.

Related posts

പാവറട്ടി ചുക്കുബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ

Sudheer K

അനധികൃത മീൻപിടിത്തം രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

Sudheer K

Leave a Comment

error: Content is protected !!