News One Thrissur
Updates

എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ തിരുനാൾ ആഘോഷിച്ചു

തൃപ്രയാർ: എടമുട്ടം ക്രിസ്തുരാജ ദൈവാലയത്തിൽ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിനെയും തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ ആഘോഷമായ പാട്ടു കുർബാനയ്ക്ക് റവ.ഫാ. സെൻജോ മാളിയേക്കൽ കൂനൻ നേതൃത്വം നൽകി. റവ. ഫാ. സ്റ്റീഫൻ അറക്കൽ തിരുനാൾ സന്ദേശം നൽകി. വൈകിട്ട് നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണം, തുടർന്ന് പളളിയിൽ ലൈറ്റ് & സൗണ്ട് ഷോയും നടന്നു. വികാരി ഫാ. ജിബിൻ നായത്തോടൻ, ട്രസ്റ്റിമാരായ ടോണി താടിക്കാരൻ, ആൻ്റണി അയിനിക്കൽ, തിരുനാൾ കൺവീനർ കെ.എം.ഡി ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബെന്നി ആലപ്പാട്ട്, മറ്റു കുടുംബ സമ്മേളന ഭാരവാഹികൾ എന്നിവർ തിരുന്നാളിന് നേതൃത്വം നൽകി.

Related posts

നാട്ടികയിൽ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി.

Sudheer K

എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ സ്മൃതി സംഗമം നടത്തി.

Sudheer K

മണലൂർ പഞ്ചായത്തിൽ എൽഡിഎഫ് പ്രവർത്തകർ  ആഹ്ളാദ   പ്രകടനം നടത്തി

Sudheer K

Leave a Comment

error: Content is protected !!