News One Thrissur
Updates

വാടാനപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാടാനപ്പള്ളി : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.തൃത്തല്ലൂർ സ്വദേശി പണിക്കവീട്ടിൽ റിയാദ് (46), വാടാനപ്പള്ളി ബീച്ച് സ്വദേശി വേമ്പനാട്ട് വീട്ടിൽ ആശിഷ് (38) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ രാത്രി 7.30 ഓടെ പൊക്കാഞ്ചേരി ബനാത്ത് വാല യത്തീംഖാനക്ക് അടുത്തുള്ള മീൻകെട്ടിനടുത്ത് വെച്ച് വാടനപ്പള്ളി പൊക്കൻഞ്ചേരി സ്വദേശി ഗിരീഷ് (38 ) എന്നയാളെ പ്രതികളുടെ അമ്മക്ക് വിളിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.ആശിഷ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.വാടാനപ്പള്ളി സി.ഐ.ഷൈജു, എസ്. ഐ. വിനീത്, ജി. എസ് .ഐ രഘുനാഥ്, എസ് . പി . ഒ രാജ്കുമാർ, ജി. . സി എസ്. പി. ഒ സുരേഖ്, സി. പി. ഒ മാരായ ഉണ്ണിമോൻ, റിഷാദ്, അബിഷേക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

കണ്ടശാംകടവ് തിരുനാളിന് കൊടിയേറി

Sudheer K

സതീഷ് കുമാറിൻ്റെ ശില്പചാരുതയിൽ കുമിഴ് മരത്തിൽ തീർത്ത അനന്തശയനം ശ്രദ്ധേയം

Sudheer K

പെരിഞ്ഞനത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം

Sudheer K

Leave a Comment

error: Content is protected !!