News One Thrissur
Updates

വാടാനപ്പള്ളിയിൽ ഐ.എൻ. സുധീഷ് പ്രസിഡന്റ്, ഹേമലത പ്രതാപൻ വൈസ് പ്രസിഡന്റ്

വാടാനപ്പള്ളി : എൽ.ഡി. എഫ് തുടർഭരണം നടത്തുന്ന വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡ് അംഗം സി. പി .എമ്മിലെ ഐ. എൻ. സുധീഷ് പ്രസിഡൻ്റും രണ്ടാം വാർഡ് അംഗം സി.പി.എമ്മിലെ തന്നെ ഹേമലത പ്രതാപൻ വൈസ് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ടു.. മൂന്നാം വാർഡ് അംഗം ബി. ജെ. പിയിലെ കെ.എസ്. ധനീഷിനെ ആറിനെതിരെ പത്ത് വോട്ടുകൾക്ക് തോൽപ്പിച്ചാണ് സുധീഷ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗങ്ങളുള്ള പഞ്ചായത്തിൽ രണ്ട് അംഗങ്ങളുള്ള എസ് .ഡി. പി. ഐയും ഒരു അംഗം വീതമുള്ള കോൺഗ്രസും മുസ് ലിം ലീഗും ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എൽ.ഡി.എഫിലെ പത്ത് അംഗങ്ങളും ബി.ജെ.പിയിലെ ആറ് അംഗങ്ങളും മാത്രമാണ് വോട്ട് ചെയ്തത്. സുധീഷിൻ്റെ പേര് ആറാം വാർഡ് അംഗം സി.പി. ഐലെ സി.ബി. സുനിൽകുമാർ നിർദേശിച്ചു. 15-ാം വാർഡ് അംഗം സി.പി.എമ്മിലെ മുരളിധരൻ പിന്താങ്ങി. ധനീഷിൻ്റെ പേര് ഏഴാം വാർഡ് അംഗം ബി.ജെ.പിയിലെ ഷാലി സുധീർ നിർദേശിച്ചു. 16-ാം വാർഡ് അംഗം ഷീന സുബ്രഹ്മണ്യൻ പിന്താങ്ങി. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സുധീഷ് മുൻ ഗ്രാമ പഞ്ചായത്ത് അംഗമാണ്. വിമതൻ മത്സര രംഗത്ത് ഉണ്ടായിട്ടുംപഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 13-ാം വാർഡിൽ നിന്ന് സുധീഷ് തെരഞ്ഞെടുക്കപ്പെട്ടത്. വാടാനപ്പള്ളിയിലെ വ്യാപാരി കൂടിയാണ് സുധീഷ്. വൈകീട്ട് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 16-ാം വാർഡ് അംഗം ബി. ജെ. പി യിലെ ഷീന സുബ്രഹ്മണ്യനെ ആറിനെതിരെ പത്ത് വോട്ടുകൾ നേടിയാണ് ഹേമലത വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ അംഗമാണ് ഹേമലത. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും എസ്.ഡി.പി. ഐ ലെ രണ്ട് അംഗങ്ങളും യു.ഡി.എഫിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്യാതെ വിട്ടു നിന്നു

Related posts

ശ്രീനാരായണപുരത്ത് ചരക്ക് ലോറി മറിഞ്ഞു

Sudheer K

ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി നടത്താൻ മന്ത്രി സഭ തീരുമാനം

Sudheer K

പുത്തൻപീടികയിൽ പോളിംഗ് ബൂത്ത് വെട്ടി കുറച്ചതിനെതിരെ കളക്ടർക്ക് കോൺഗ്രസ് നേതാവിൻ്റെ പരാതി.

Sudheer K

Leave a Comment

error: Content is protected !!