ത്യപ്രയാർ: യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നാട്ടിക വല്ലത്ത് റോഡ് സ്വദേശി വേട്ടുവൻതറ വീട്ടിൽ റിതിൻ (19) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് രാത്രി 10.30 മണിയോടെ തൃപ്രയാർ അയോധ്യ ബാറിന് സമീപം വെച്ച് നാട്ടിക പള്ളം ബീച്ച് സ്വദേശി എരണേഴത്ത് വീട്ടിൽ അഭിനവ് (18) നെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
തൃപ്രയാർ അയോധ്യ ബാറിന് സമീപം അടിപിടി നടക്കുന്നത് കണ്ട് അവിടെ നിന്ന് ഓടി മാറിയപ്പോൾ അഭിനവ് പ്രതികളുടെ കൂടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് വീണതിലുള്ള വൈരാഗ്യത്താലാണ് അഭിനവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അഭിവനിന്റെ അരക്കെട്ടിന് മുകളിൽ മുറിവ് പറ്റിയതിൽ മൂന്ന് സ്റ്റിച്ച് ഇട്ടും മറ്റും ചികിത്സ നടത്തി.
റിതിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ച കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ സി എൻ, ഡ്രൈവർ എ എ എസ് ഐ ചഞ്ചൽ, ജി എസ് സി പി ഒ അനൂപ് കുമാർ, സി പി ഒ മാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
