News One Thrissur
Updates

ഗുരുവായൂരിൽ ജെസിബി തട്ടി വീട്ടമ്മ മരിച്ചു

ഗുരുവായൂർ:പുത്തൻപള്ളിയിൽ ജെസിബിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്ത് നിന്നിരുന്ന വീട്ടമ്മ മരിച്ചു. പുത്തൻപള്ളി സ്വദേശി ഗിരിജയാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ജെസിബി പെട്ടന്ന് തിരിയുകയും, ജെസിബിയുടെ ഒരു ഭാഗം റോഡരികിൽ നിന്നിരുന്ന വീട്ടമ്മയുടെ ദേഹത്ത് ഇടിക്കുകയുമായിരുന്നു. റോഡിലൂടെ പോയിരുന്ന മറ്റൊരു ബൈക്കിലും ജെസിബി ഇടിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ ശരത് എന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Related posts

തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി നാട്ടുകാരെ മൂന്നു മണിക്കൂർ മുൾമുനയിൽ നിർത്തിയ യുവാവിനെ താഴെയിറക്കി

Sudheer K

കണ്ടശ്ശാംകടവിൽ ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

പാലക്കലിൽ സ്വകാര്യ ലിമിറ്റിഡ് സ്റ്റോപ്പ് ബസ്സ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.

Sudheer K

Leave a Comment

error: Content is protected !!