ചേർപ്പ് : പാലക്കലിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. . ബസിന് മുന്നിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികൻ അപ്രതീക്ഷതമായി മറുഭാഗത്തേക്ക് കടക്കുന്നതിനടയിൽ അപകടം ഒഴിവാക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചെടുത്തത് മൂലമാണ് അപകടം മുണ്ടായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിന് മീതെ വീണു . റോഡരികിലെ കാനയുടെ സ്ലാബുകളും, മതിലും തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നത്. സമീപത്തെ പാടത്തേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകട സമയത്ത് ബസിൻ യാത്രക്കാരും കുറവായിരുന്നു. അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രികർ അപകടം നടന്നയുടൻ രക്ഷപ്പെട്ടതായി ബസ് ജീവനക്കാർ പറഞ്ഞു. കെ. എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി തകർന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്തു.ഗതാഗത തടസം ഒഴിവാക്കി.
previous post
next post
