കാഞ്ഞാണി: ശ്രീ നാരയണ ഗുരുദേവൻ 105 വർഷം മുൻപ് ദീപ പ്രതിഷ്ഠ നടത്തിയ ചരിത്ര പ്രസിദ്ധമായ കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. ചടങ്ങുകൾക്ക് മേൽശാന്തി സിജിത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. എസ് എൻ ജി എസ് ഭരണസമിതി പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, ക്ഷേത്രം സെക്രട്ടറി രതിഷ് കൂനത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എസ് എൻജി എസ് സംരക്ഷണ സമിതി, ക്ഷേത്രം ഉപസമിതി, മാതൃസമിതി എന്നിവർ അടങ്ങുന്ന നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ : ഭുവനൻ പ്രതിഷ്ഠ
