News One Thrissur
Updates

ബൈക്ക് യാത്രികന് നേരെ അമിത വേഗതയിൽപാഞ്ഞ് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തായം കുളങ്ങരയിൽ നാട്ടുകാർ തടഞ്ഞു.

ചേർപ്പ് : തായം കുളങ്ങരയിൽഅമിത വേഗതയിൽ ബൈക്ക് യാത്രക്കാരന് നേരെ പാഞ്ഞെത്തിയ ബസ് നാട്ടുകാർ തടഞ്ഞു. ബസ് ജീവനക്കാരും നാട്ടുക്കാരും തമ്മിൽ സംഘർഷാവസ്ഥയായി. കൊടുങ്ങല്ലൂരിൽ നിന്ന് ഊരകംവഴി റൂട്ട് മാറി ചേർപ്പ് വഴി അമി വേഗതയിൽ പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് തൃപ്രയാർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനും വഴിയാത്ര ക്കാർക്കും നേരെ ദിശ മാറി പാഞ്ഞ് വന്നത്. ബസിനെ തായം കുളങ്ങര തളിക്കുളം സ്റ്റോഴ്സിന് മുന്നിൽ വെച്ച് നാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞു. ഇത് സംഘർഷാവസ്ഥയായി. ഡ്രൈവറുടെ ഷർട്ട് വലിച്ച് കീറാൻ ചിലർ ശ്രമിച്ചു. ചേർപ്പ് പോലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ബസ് ഡ്രൈവറെ കൊണ്ട് ബസ് മാറ്റിയിടാൻ നാട്ടുകാർ സമ്മതിച്ചില്ല പിന്നിട് പോലീസ് ജീപ്പിൽ ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബസ് തായം കുളങ്ങരയിലെ ടാക്സി ഡ്രൈവറാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത് ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇതു മൂലം റൂട്ടിൽ ഏറെ നേരം ഗതാഗത കുരുക്കും അനുഭവപ്പെട്ടു

Related posts

മേരി അന്തരിച്ചു

Sudheer K

ആരോഗ്യമന്ത്രിയുടെ രാജി : വലപ്പാട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

Sudheer K

വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!