News One Thrissur
Updates

1.73 കോടി രൂപയുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കമ്മീഷൻ വാങ്ങി തുക അക്കൗണ്ടിലൂടെ മാറി നൽകിയ യുവാവ് അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വെളുത്തൂർ സ്വദേശിയിൽ നിന്ന് 1,7300000 (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ. അറക്കപറമ്പൻ വീട്ടിൽ മുഹമ്മദ് അൻവർ (43) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ ഫോണിൽ വിളിച്ച് സി ബി ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 01.10.2025 തിയ്യതി മുതൽ 10.10.2025 തിയ്യതി വരെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് ചെയ്തിരിക്കയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്നും 1,7300000/- (ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്. നഷ്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 530000/- (അഞ്ച് ലക്ഷത്തി മുപ്പതിനായിരം) രൂപ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി 5000/- രൂപ കമ്മീഷൻ കൈപറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് മുഹമ്മദ് അൻവറിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ രമ്യ കാർത്തികേയൻ, ജി എസ് ഐ സുജിത്ത് കുമാർ പി എസ്, സി പി ഒ മാരായ ഷിബു വാസു, മനു ദേവ്, സച്ചിൻ, അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Related posts

വാടാനപ്പള്ളിയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Sudheer K

ബസ് തടഞ്ഞ് നിർത്തി കണ്ട്ക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ അറസ്‌റ്റിൽ

Sudheer K

സ്വർണവില വീണ്ടും റെക്കോഡിട്ടു, ഇന്ന് കൂടിയത് 920 രൂപ.

Sudheer K

Leave a Comment

error: Content is protected !!