തളിക്കുളം: എസ്.എന്‍.ഡി.പി.യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം 2025 നവംബര്‍ 29 ശനിയാഴ്ച രാവിലെ 10 ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കും. ശാഖ പ്രസിഡന്റ എം.എസ്. സജീഷ് അധ്യക്ഷത വഹിക്കും.
എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് തഷ്ണാത്ത് പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനം നിർവഹിക്കും. എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപം തെളിയിക്കും.
മുന്‍ ഭാരവാഹികളായ അശോകന് കൊല്ലാറ, ഷണ്മുഖന് തൊഴുത്തുംപറമ്പില്‍ (റിട്ട. ആര്.ഡി.ഒ.) എന്നിവര്‍ക്ക് സ്നേഹാദരവും വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കും.
ചടങ്ങില്‍ അമ്പലനട ശാഖാ സ്ഥാപക സെക്രട്ടറി ആയിരുന്ന ഇ.പി.സി. രാജന്, ദീര്‍ഘകാലം സെക്രട്ടറി ആയിരുന്ന ഒ.കെ. ദിവാകരന് എന്നിവരുടെ ഫോട്ടോകള്‍ അനാച്ഛാദനം എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന് വൈസ് പ്രസിഡന്റ് സുദീപ് മാസ്റ്റര്‍ നിര്‍വഹിക്കും.
എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന് സെക്രട്ടറി മോഹനന് കണ്ണംമ്പുള്ളി മുഖ്യാതിഥിതിയാകും.
എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രകാശ് കടവില്‍, എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന് വനിതാസംഘം സെക്രട്ടറി ശ്രീജ മൗസമി, എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വി.പി. പ്രഭാശങ്കര്‍ , ചാവക്കാട് യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് വിനോദന്‍ നെല്ലിപ്പറമ്പില്‍ യൂണിയന് കമ്മിറ്റി മെമ്പര്‍ ഇ.ജി. ചന്ദ്രബോസ്, എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന് കൗണ്‍സിലര്‍ സി.എസ് ഗണേശന് എന്നിവര്‍ പങ്കെടുക്കുമെന്ന്
ഉണ്ണിക്ക്യഷ്ണൻ തഷ്ണാത്ത്, പി.വി സുദീപ്കുമാർ, പ്രകാശ് കടവിൽ നരേന്ദ്രൻ തയ്യിൽ, പ്രജോത് പി.എസ് എന്നിവർ അറിയിച്ചു.
