News One Thrissur
Updates

തൃപ്രയാർ ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ നടത്തിവരാറുള്ള അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു. പുല വന്നത് മൂലം കൂത്ത് പുറപ്പാട് മാറ്റിവച്ചിരുന്നു. മുഖമണ്ഡപത്തിൽ ദേവന് അഭിമുഖമായി രാമായണത്തിലെ സുന്ദരകാണ്ഡം കഥ അവതരിപ്പിക്കുന്നത് അമ്മന്നൂർ കുടുംബത്തിലെ രജനീഷ് ചാക്യാരാണ്. മിഴാവ് വായിക്കുന്നത് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും, കുഴി ത്താളവും ശ്ലോകവും ചൊല്ലുന്ന ത് എടാട്ട് രാധാമണി നങ്ങ്യാരമ്മ യുമാണ്. ഉപവാദ്യങ്ങളായി ഇട യ്ക്കയും, കുറുങ്കുഴലും വായിക്കുന്നുണ്ട്.12-ാം ദിവസം രാത്രി രക്ഷോവധം ചടങ്ങോട് കൂടി കൂത്ത് സമാപിക്കും

Related posts

കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്ര നടപടി: കെ എസ് ടി യു പ്രതിഷേധ സംഗമം നടത്തി.

Sudheer K

തൃശൂർ നഗരത്തില്‍ അർധരാത്രിയില്‍ നടുറോഡില്‍ മദ്യലഹരിയില്‍ ചാഴൂർ സ്വദേശിനിയായ യുവതിയുടെ ഭീകരാന്തരീക്ഷം

Sudheer K

ഓൺലൈൻ ഫുഡ് ഡെലിവറി: സൊമാറ്റോ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!