പാവറട്ടി: സാഹിത്യ-സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ 59-ാം വാർഷികത്തിന്റെ ഭാഗമായി ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡിന് റാഫി നീലങ്കാവിലിൻ്റെ ‘ദേശം ചൊല്ലിത്തന്ന കഥകൾ’ എന്ന ഗ്രന്ഥം അർഹമായി. 10,000
രൂപയുടേതാണ് പുരസ്ക്കാരം. 28-ന് വെള്ളിയാഴ്ച അഞ്ചിന് സാ ഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, പ്രൊഫ. കെ.വി. രാമകൃഷ്ണൻ എന്നിവർ പുരസ്ക്കാര ദാനം നിർവഹിക്കും. പാവറട്ടി ലിറ്റിൽ ഫ്ളവർ എൽ. പി. സ്കൂളിലെ അധ്യാപകനാണ് റാഫി.
