തൃപ്രയാർ: വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ്
വാർഷികവും കുടുംബ സംഗമവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ ഷാജി ചാലിശ്ശേരി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ പുരസ്കാരം നിയോജകമണ്ഡല ചെയർമാൻ കെ.കെ ഭാഗ്യനാഥൻ വിതരണം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും യോഗത്തിൽ ആദരിച്ചു
യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന് താജുദ്ദീൻ കാവുങ്ങൽ, യൂത്ത് വിങ്ങ് പ്രസിഡന്റ എം.എ രിഹാസ്
വനിതവിങ് പ്രസിഡന്റ് വി.എം സീനത്ത് എടമുട്ടം യൂണിറ്റ് പ്രസിഡന്റ് പി.എൻ സുചിന്ത്, പാലക്കൽ യൂണിറ്റ് പ്രസിഡന്റ് സുനിൽ സൂര്യ, കെ.വി ബാബു എന്നിവർ സംസാരിച്ചു
കെ. എസ്. സുനിൽ കുമാർ റിപ്പോർട്ടും ട്രഷറർ കെ. ജെ ശ്രീരാജ് കണക്കും അവതരിപ്പിച്ചു
സെക്രട്ടറി ആർ. എ മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം ബഷീറുട്ടീൻ നന്ദിയും പറഞ്ഞു.
തുടർന്ന് വ്യാപാരികളുടെ മക്കളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി സ്നേഹവിരുന്നും ഉണ്ടായിരുന്നു
