News One Thrissur
Updates

ക്രിസ്തു രാജത്വ തിരുനാൾ : കപ്പൽ പള്ളിയിൽ അണിനിരന്നത് നൂറിലേറെ വിശുദ്ധർ

എറവ് : ക്രിസ്തു രാജത്വ തിരുനാളിൽ എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ അൾത്താരയ്ക്ക് മുൻപിൽ അണിനിരന്നതും ഗ്രാമവഴികളിലൂടെ സഞ്ചരിച്ചതും നൂറിൽ പരം വിശുദ്ധർ.
ഇവരെ അനുഗമിച്ചത് അറുന്നൂറിലേറെ കുട്ടികൾ.
സൺൺേ കാറ്റിക്കസം സ്കൂളിലെ വിദ്യാർഥികളാണ് വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ് തുടർച്ചയായി നാലാം വർഷവുമെത്തിയത്. രാജാധിരാജനായ ക്രിസ്തുവിനെ വരവേറ്റ് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കന്യകാമറിയം, കപ്പൽ പള്ളി ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ശ്ലീഹാന്മാർ, രക്തസാക്ഷികളായ വിശുദ്ധർ മുതൽ
2025 ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട കംപ്യൂട്ടർ പ്രോഗ്രാമറായ 15 -ാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടീസ് വരെയും ബൈബിളിലെ കഥാപാത്രങ്ങളുടെയും വേഷങ്ങളണിഞ്ഞാണ് കുട്ടികളെത്തിയത്. ദൈവവചനങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ക്രിസ്തു രാജന് ജയ് വിളിച്ച് നീങ്ങിയ കുട്ടികളോടൊപ്പം അധ്യാപകരുമുണ്ടായിരുന്നു. ക്രിസ്തു രാജത്വ റാലി കപ്പൽപള്ളി തിരുനടയിൽ പ്രവേശിച്ചപ്പോൾ മാതാപിതാക്കളും വികാരി റവ.ഡോ. ഫാ. റോയ് ജോസഫ് വടക്കൻ, സഹവികാരി ഫാ. ജോഷ് വിൻ വടക്കൻ എന്നിവരും ചേർന്ന്
സ്വീകരിച്ചു.
തുടർന്ന് വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ കുട്ടികളും മറ്റു കുട്ടികളും മാതപിതാക്കള മടക്കം ആയിരത്തോളം പേർ അൾത്താരയുടെ മുൻപിൽ അണിനിരന്നപ്പോൾ പ്രത്യേക പ്രാർഥനകൾ നടത്തി.
വികാരി റവ.ഡോ. ഫാ. റോയ് ജോസഫ് വടക്കൻ, സഹവികാരി ഫാ. ജോഷ് വിൻ വടക്കൻ എന്നിവർ ചേർന്ന് ആശീർവദിച്ചു.

Related posts

ബീന അന്തരിച്ചു.

Sudheer K

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരിച്ചു.

Sudheer K

അന്തിക്കാട് ജനമൈത്രി പൊലീസിനെ കൂടുതൽ ജനകീയമാക്കും; യോഗം ജനുവരി 17 ന്

Sudheer K

Leave a Comment

error: Content is protected !!