അരിമ്പൂർ: പരിമിതികളെ മറികടന്ന് സംഗീത – ചിത്രരചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് ദേശീയ പുരസ്കാരത്തിന് അർഹത നേടിയ ശ്രേയസ് കിരണിന് വെളുത്തൂർ മാനവ് സംഗീത അക്കാദമിയിൽ സ്വീകരണം നൽകി. ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ പുരസ്കാരം കൈമാറി. അക്കാദമി പ്രിൻസിപ്പൽ സതീഷ് ന്യാസ് അധ്യക്ഷത വഹിച്ചു. മാനവ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ശ്രേയസ്. ഓട്ടിസത്തിൻ്റെ വെല്ലുവിളികൾക്കിടയിലൂടെ സഞ്ചരിച്ച് സംഗീതത്തിലും ചിത്രരചനയിലും ഒരുപോലെ പ്രാഗല്ഭ്യം നേടിയാണ് പുരസ്കാരത്തിന് അർഹനായത്. ഡിസംബർ മൂന്നിന് രാഷ്ട്രപതിയിൽ നിന്ന് “ശ്രേഷ്ഠ ദിവ്യാംഗൻ ” പുരസ്കാരം ശ്രേയസ് കിരൺ ഏറ്റുവാങ്ങും. മ്യൂസിക് ക്ലബ്ബ് അംഗങ്ങളായ മണി കുന്നത്ത്, ഗായകൻ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
previous post
