വാടാനപ്പള്ളി: തളിക്കുളം ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ സി.പി.എമ്മിന് വിമത സ്ഥാനാർഥി. പാർട്ടി തമ്പാൻകടവ് ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ യു.വി.ജ്യോതിയാണ് സി.പി.എമ്മിൻ്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മത്സര രംഗത്തുവന്നത്. വെള്ളിയാഴ്ച രാവിലെ റിട്ടേണിങ് ഓഫീസർ മുമ്പാകെ
ജ്യോതി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നേരത്തെ18-ാം വാർഡിൽ സി. പി. എം. സ്ഥാനാർഥിപ്പട്ടികയിൽ ജ്യോതിയുടെ പേര് ഉയർന്നുവന്നിരുന്നു. പാർട്ടി റെഡ് വളൻ്റിയർ കൂടിയായ
ജ്യോതി ബാലസംഘം ഭാരവാഹി കൂടിയാണ്.
ബിജില അനിൽകുമാറാണ് വാർഡിൽ സി.പി.എമ്മിൻ്റെ
ഔദ്യോഗിക സ്ഥാനാർഥി.
യു.ഡി.എഫ് പിന്തുണയോടെ
ആർ.എം.പി.ഐ സ്ഥാനാർഥിയായി കെ.ആർ.രാരി,ബി.ജെ.പിയുടെ സ്മിത ധനഞ്ജയൻ എന്നിവരും മത്സര രംഗത്ത് സജീവമാണ്.
