News One Thrissur
Updates

വാടാനപ്പള്ളിയിൽ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ മുസ്‌ലിം ലീഗ് മത്സരിക്കുന്ന 5 വാർഡുകളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിലവിലെ 17-ാം വാർഡ് അംഗം രേഖ അശോകനെ വീണ്ടും ഇതേ വാർഡിൽ ജനറൽ സീറ്റിൽ മത്സരിപ്പിക്കും. വാർഡ് 13ൽ റിട്ട. ബി.ഡി.ഒ. പി എം ഹംസ മാസ്റ്ററെ യുഡിഎഫ് സ്വതന്ത്രനായും . 14-ാം വാർഡിൽ ഷാജി പണിക്കവീട്ടിലും വാർഡ് 18ൽ നൂർജഹാൻ സക്കരിയയും വാർഡ് 19ൽ സീനത്ത് ഇസ്‌ഹാഖുമാണ് സ്ഥാനാർത്ഥികൾ.

ഔദ്യോഗിക പ്രഖ്യാപനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എച്ച് റഷീദ് നിർവഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി എ സിദ്ദീഖുൽ അക്ബർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എ ഹാറൂൺ റഷീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എ എം സനൗഫൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ പി എം ഷെരീഫ്, പഞ്ചായത്ത്‌ ഭാരവാഹികളായ എ വൈ ഹർഷാദ്, രജനി കൃഷ്ണാനന്ദ്, പി എ മുഹമ്മദ്‌, എ കെ ഷംസുദ്ധീൻ പ്രസംഗിച്ചു. ക്യാപ്ഷൻ: വാടാനപ്പള്ളി പഞ്ചായത്തിൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ് പ്രഖ്യാപിക്കുന്നു

Related posts

കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: തൃപ്രയാറിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

Sudheer K

തോമസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!