News One Thrissur
Updates

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

ചേർപ്പ്: കോടന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച മൂന്ന് ബിജെപി പ്രവർത്തകരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ സ്വദേശികളായ കണിയത്ത് നിധീഷ് (33), മണാരംകുന്നത്ത് കൃഷ്ണകുമാർ (37), ചുള്ളിപ്പറമ്പിൽ സുധീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമത്തിന് കേസെടുത്ത ഇവരെ കോടതി റിമാൻ്റ് ചെയ്തു. സിപിഎം ചാക്യാർകടവ് ബ്രാഞ്ച് സെക്രട്ടറി കോടന്നൂർ ചാക്യാർകടവ് സ്വദേശി മാരാത്ത് വീട്ടിൽ ഗോവിന്ദൻ (65) ആണ് ആക്രമിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30നാണ് സംഭവമുണ്ടായത്. കോടന്നൂർ ഹാഷ്മി നഗറിലുള്ള വേൾഡ് കോർണർ ക്ലബിനു സമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കിക്കൊണ്ടിരുന്ന ഗോവിന്ദനെ പ്രതികൾ സംഘമായി വന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത് ആഴത്തിൽ മുറിവേറ്റ ഗോവിന്ദൻ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. സുധീഷ് ചേർപ്പ് സ്റ്റേഷനിലെ നാല് അടിപിടിക്കേസിലും നിധീഷ് തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരിധിയിലെ ഒരു അടിപിടിക്കേസിലും കൃഷ്ണകുമാർ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലും പ്രതികളാണ്. ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ എം എസ് ഷാജൻ, എസ്ഐ സുബിന്ദ്, ജിഎസ്ഐ ഷാജു, സിപിഒ മാരായ ശരത്കുമാർ, ശ്രീകുമാർ, സുൾഫിക്കർ, പ്രദീപ്, പ്രദുൾ, അർജുൻ, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

സത്യൻ വഴി നടയ്ക്കൽ അന്തരിച്ചു.

Sudheer K

ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Sudheer K

അരിമ്പൂരിൽ മുഴുവൻ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരും എൽഡിഎഫിന്`

Sudheer K

Leave a Comment

error: Content is protected !!