കാഞ്ഞാണി: മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ
നിയുക്ത ശബരിമല മേൽശാന്തി ഏറന്നൂർ മന പ്രസാദ് നമ്പൂതിരിയെ ക്ഷേത്രം തന്ത്രി കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.ദേവസ്വം മാനേജർ പി. രാജേന്ദ്രൻ,ക്ഷേത്രം തന്ത്രി , ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് സുധീർ പൊറ്റക്കാട്ട്, മണലൂർ എൻ എസ്എസ് കരയോഗം പ്രസിഡന്റ് പി.രാധാകൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നിയുക്ത മേൽശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വീകരണ ചടങ്ങിന് ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.
