News One Thrissur
Updates

ജനകീയ മത്സ്യ കൃഷി പദ്ധതി; തളിക്കുളത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

തളിക്കുളം: സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യ കൃഷി 2025-26 വർഷത്തെ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുകുളങ്ങളിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വിതരണ ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഓഫീസർ സുജിത്ത്, സാഗർ മിത്ര വി ബി പ്രബിത എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Related posts

അന്തിക്കാട് ന്യൂലിങ്ക് റോഡ് റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം, മതിലകം സ്വദേശിയായ പ്രതിയ്ക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ചു

Sudheer K

തൃപ്രയാർ ക്ഷേത്രത്തിൻ്റെ മീനൂട്ട് കടവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!