News One Thrissur
Updates

ജനകീയ മത്സ്യ കൃഷി പദ്ധതി; തളിക്കുളത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

തളിക്കുളം: സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യ കൃഷി 2025-26 വർഷത്തെ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുകുളങ്ങളിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വിതരണ ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഓഫീസർ സുജിത്ത്, സാഗർ മിത്ര വി ബി പ്രബിത എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Related posts

സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Sudheer K

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 7 വർഷം തടവും 35,000 രൂപ പിഴയും

Sudheer K

വൈദ്യുതി നിയന്ത്രണം: ഇന്നുമുതൽ അറിയിപ്പ് നൽകും; മന്ത്രി സണ്ണി ജോസഫ്*

Sudheer K

Leave a Comment

error: Content is protected !!