News One Thrissur
Updates

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പഴുവിൽ ഏരിയ കൗൺസിലിന്റെ 57-ാം വാർഷികവും കുടുംബസംഗമവും നടത്തി

പഴുവിൽ: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പഴുവിൽ ഏരിയ കൗൺസിലിന്റെ 57-ാം വാർഷികവും കുടുംബസംഗമവും നടത്തി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ തൃശ്ശൂർ സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് ജോസ് ജെ. മഞ്ഞളി അധ്യക്ഷത വഹിച്ചു. പഴുവിൽ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ജൂബിലേറിയന്മാരെ ആദരിക്കൽ ചടങ്ങ് പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിർവഹിച്ചു. ചികിത്സാ സഹായമായ കാരുണ്യസ്പർശം വിതരണം സെൻട്രൽ കൗൺസിൽ ട്രഷറർ സി.കെ. വിൻസൻ നിർവഹിച്ചു.
പഴുവിൽ ഏരിയ കൗൺസിൽ പ്രസിഡൻ്റ് ടി.പി. വർഗ്ഗീസ്, ഏരിയ കൗൺസിൽ വൈസ് പ്രസിഡന്റ് ടി.ജെ. റോബാർജ്ജ്, ഏരിയ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ കെ. ആന്റണി, ട്രഷറർ കെ.എൽ. ആന്റണി, പഴുവിൽ സെന്റ് ആന്റണീസ് കോൺവെന്റ് മദർ സുപ്പീരിയർ  സിസ്റ്റർ ജെസ്റ്റി ചാലക്കൽ, പഴുവിൽ പള്ളി നടത്തുകൈക്കാരൻ മാത്യു ഇരുമ്പൻ, സെൻട്രൽ കൗൺസിൽ പ്രൊജക്റ്റ് ഓഫീസർ കെ. ആർ. പിയൂസ്, മുൻ ഏരിയ കൗൺസിൽ പ്രസിഡന്റ് കെ.പി. ആന്റണി, സെൻട്രൽ കൗൺസിൽ ട്രഷറർ സി.കെ. വിൻസൻ, ഏരിയ കൗൺസിൽ വനിത പ്രതിനിധി ഷൈനി ജോജു, പഴുവിൽ വനിത കോൺഫറൻസ് പ്രസിഡൻ്റ് സിഷ ഫ്രാൻസിസ്, സോജി ഫ്രാൻസിസ്, ഏരിയ കൗൺസിൽ വൈസ് പ്രസിഡൻ്റ് ദേവസി. വി. എലുവത്തിങ്കൽ എന്നിവർ പങ്കെടുത്തു

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പഴുവിൽ ഫൊറോനയുടെ കീഴിൽ ജാതിമതഭേദമന്യേ 45 വ്യക്തികൾക്ക് സൗജന്യമായി ഡയാലിസിസും ചികിത്സാസഹായവും നൽകി വരുന്നുണ്ട്
സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പ്ലാറ്റിനം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നിർധനരായ വ്യക്തികൾക്ക്‌ നൽകാനായി 75 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു

Related posts

ഒടുവിൽ അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് പുതിയ ജീപ്പ്

Sudheer K

അരിമ്പൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

Sudheer K

37 മത് ഫെഡറേഷൻ കപ്പ് തൃപ്രയാറിൽ: സംഘാടക സമിതി രൂപീകരിച്ചു

Sudheer K

Leave a Comment

error: Content is protected !!