News One Thrissur
Updates

ചളിങ്ങാട് സെൻ്റ് ജോസഫ് പള്ളിയിലെ 5 നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം.

കയ്‌പമംഗലം: ചളിങ്ങാട് ദേവാലയത്തിൻ്റെ നേർച്ചപ്പെട്ടികൾ കുത്തുത്തുറന്ന് മോഷണം. പള്ളിനട സെൻ്റ് ജോസ്ഫ്‌സ് ദേവാലയത്തിലാണ് മോഷണം നടന്നിട്ടുള്ളത്. പള്ളിക്ക് ഉളളിലെ അഞ്ച് നേർച്ചപ്പെട്ടികളാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയിട്ടുള്ളത്. അൻപതിനായിരം രൂപയോളം നഷ്ട്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം വൈകീട്ട് ഒരു നേർച്ചപ്പെട്ടി തുറന്നിരിക്കുന്നത് കണ്ട് പള്ളിയിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.സെപ്റ്റംബർ 24 മുതൽ വിവിധ ദിവസങ്ങളിലായി ഉച്ച സമയത്ത് കള്ളൻ പള്ളിക്കുള്ളിൽ കടന്ന് നേർച്ചപ്പെട്ടികൾ കുത്തിത്തുറക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്‌പമംഗലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts

പടിയം സ്പോർട്സ് അക്കാദമിയുടെ വീരനാട്യ മത്സരവും ആദരവും ഇന്ന്

Sudheer K

ഉസ്മാൻ അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവൻ വില 1,02,680 ആയി.

Sudheer K

Leave a Comment

error: Content is protected !!