അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമി ഓണാഘോഷത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 3 ന് പടിയം ഫുട്ബോൾ ടർഫിൽ വീരനാട്യ മത്സരം നടത്തും. വൈകീട്ട് 6 ന് സിനി ആർട്ടിസ്റ്റ് ആൻസി സുഹാസ് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് വേണുഗോപാൽ കൊച്ചത്ത് മുഖ്യാതിഥിയാകും. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ രാജേഷ് ചുള്ളിയിലിനെ ആദരിക്കും. സെപ്റ്റംബർ 7 ന് നടക്കുന്ന വാർഷികാഘോഷവും കുടുംബ സംഗമവും സിനി ആർട്ടിസ്റ്റ് ലിഷോയ് ഉദ്ഘാടനം ചെയ്യും. സീരിയൽ ആർട്ടിസ്റ്റ് ഷൈജൻ ശ്രീവത്സൻ മുഖ്യാതിഥിയാകും. ചടങ്ങിൽ വിദ്യഭ്യാസ പുരസ്ക്കാരം വിതരണവും കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് ഇ.വി. ദിനേഷ്, സെക്രട്ടറി റിനീഷ് ചന്ദ്രൻ, ട്രഷറർ ഷിബു പൈനൂർ, ജോ. സെക്രട്ടറി കെ.കെ. യോഗനാഥൻ, വി.വി. ബാബു, കെ.എൻ. അജയൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
previous post
next post
