News One Thrissur
Updates

പോക്‌സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും

ചേർപ്പ് : പോക്‌സോ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.2023 മുതൽ 2024 ജൂൺ വരെയുള്ള പല ദിവസങ്ങളിൽ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവുള്ളക്കാവ് പുത്തൻവീട്ടിൽ കാർത്തിക് (44) നെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി ജയപ്രഭു ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും 2,75000രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. 2024 നവംബർ 24 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കാർത്തികിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടിസ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ സുനിത,അഡ്വ. ഋഷി ചന്ദ് എന്നിവർ ഹാജരായി.

Related posts

കൊടകരയിൽ ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ

Sudheer K

ഉത്രാളിക്കാവിൽ ഭാഗവത നവാഹയജ്ഞത്തിനു തുടക്കം

Sudheer K

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!