News One Thrissur
Updates

പോക്‌സോ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും

ചേർപ്പ് : പോക്‌സോ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.2023 മുതൽ 2024 ജൂൺ വരെയുള്ള പല ദിവസങ്ങളിൽ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവുള്ളക്കാവ് പുത്തൻവീട്ടിൽ കാർത്തിക് (44) നെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി ജയപ്രഭു ഇരട്ട ജീവപര്യന്തവും 5 വർഷം കഠിന തടവും 2,75000രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. 2024 നവംബർ 24 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കാർത്തികിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടിസ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ സുനിത,അഡ്വ. ഋഷി ചന്ദ് എന്നിവർ ഹാജരായി.

Related posts

ചളിങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം: കയ്പമംഗലത്ത് കോൺഗ്രസ്സ് പ്രതിഷേധം

Sudheer K

ജാബിറിന്റെ ഓട്ടോയിലെ മടക്കയാത്ര തുക അജീഷിന്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി

Sudheer K

Leave a Comment

error: Content is protected !!