News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ പിതാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

വാടാനപ്പള്ളി : മദ്യലഹരിയിൽ മകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് പിതാവ് മരിച്ചു. എങ്ങണ്ടിയൂർ മണപ്പാട് സ്വദേശി മോങ്ങാടി വീട്ടിൽ രാമു ( 71) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷി(35) നെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ രാമുവുമായി വഴിക്കിട്ട രാഗേഷ് പിടിച്ച് തള്ളിയതിനെ തുടർന്ന് രാമു ചുമരിൽ തലയിടിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. സംഭവ സമയം പ്രതിയായ രാഗേഷും രാമുവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാമുവിന്റെ ഭാര്യ ശകുന്തള കഴിഞ്ഞ മൂന്ന് ദിവസമായി ചാവക്കാട് മുത്തമ്മാവിലുള്ള ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു. സംഭവത്തിന് ശേഷം രാഗേഷ് ശകുന്തളയെ ഫോണിൽ വിളിച്ച് അച്ഛനുമായി വഴക്കിട്ടെന്നും പിടിച്ച് തള്ളിയപ്പോൾ ചുമരിൽ തലയിടിച്ച് വീണെന്നും അച്ചന് അനക്കം ഇല്ല എന്ന് പറയുകയായിരുന്നു. ഉടൻ വീട്ടിലെത്തിയ ശകുന്തള രാമുവിനെ ഏങ്ങണ്ടിയൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

രാഗേഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും ഭാര്യയെ ക്രൂരതക്ക് വിധേയമാക്കിയ കേസിലും അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ എൻ.ബി.ഷൈജു, എസ്.ഐ മുഹമ്മദ് റാഫി, ജി.എസ്.സി.പി.ഒ സുരേഖ്, സി.പി.ഒ അമൽ, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.

Sudheer K

ദേശീയ പാത നിർമ്മാണം : ഏങ്ങങ്ങിയൂരിൽ പൊടിശല്യം രൂക്ഷം

Sudheer K

പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്റ്റേഷൻ: ജനകീയ കൺവെൻഷൻ ജൂലൈ 12 ന്

Sudheer K

Leave a Comment

error: Content is protected !!