News One Thrissur
Updates

കൊച്ചു വേലായുധന് സിപിഎം വീട് നിർമ്മിച്ച് നൽകും.

പുള്ള്: വീട് നിർമ്മാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് വിട്ട ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധന് സിപിഎം വീട് നിർമ്മിച്ച് നൽകും. കൊച്ചു വേലായുധൻ്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുഖാദർ ഉടൻ വീട് നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകി. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വിധമാണ് കൊച്ചു വേലായുധനോട് സുരേഷ് ഗോപി പെരുമാറിയത്. അപേക്ഷയുമായെത്തിയ 80 കഴിഞ്ഞ വയോധികനെ ” ഇതൊന്നും എൻ്റെ പണിയല്ല” എന്ന് പറഞ്ഞ് അപേക്ഷ വായിച്ചു പോലും നോക്കാതെ മടക്കി നൽകുകയായിരുന്നു. തിരികെ വാങ്ങിയ അപേക്ഷയുമായി അപമാനിതനായി ആൾക്കൂട്ടത്തിനിടയിലൂടെ വേലായുധൻ മടങ്ങുകയായിരുന്നു. എംപിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനുള്ള സർഗാത്മകമായ മറുപടി എന്ന നിലയിൽ കൂടിയാണ് സിപിഎം വീട് നിർമ്മാണം ഏറ്റെടുക്കുന്നതെന്നും അബ്ദുൾ ഖാദർ പറഞ്ഞു. സിപിഎം ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ചന്ദ്രൻ, കെ കെ അനിൽ, സെബി ജോസഫ്, കെ എസ് മോഹൻദാസ്, വി ആർ ബിജു ചാഴൂർ ലോക്കൽ സെക്രട്ടറി കെ ഗോപി എന്നിവരും അബ്ദുൾ ഖാദറിനൊപ്പമുണ്ടായിരുന്നു.

Related posts

അശോകൻ അന്തരിച്ചു.

Sudheer K

എസ് എൻ ട്രസ്റ്റ് തൃശ്ശൂർ റീജിയൺ തെരഞ്ഞെടുപ്പ്: നാട്ടികയിൽ കൺവൻഷൻ നടത്തി

Sudheer K

സുരേഷ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!