News One Thrissur
Updates

ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.ചാലക്കുടി പാലത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; 20 ദിവസം നിയന്ത്രണമുണ്ടാകും.

ചാലക്കുടി: ദേശീയപാത 544-ൽ ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ മെയ് 09 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. പടിഞ്ഞാറു വശത്തുള്ള പഴയപാലത്തിന്റെ ബെയറിംഗുകൾ മാറ്റുന്നതിനും മറ്റ് അടിയന്തര അറ്റകുറ്റപ്പണികൾക്കുമായാണ് നിയന്ത്രണം. രാവിലെ 10 മണി മുതൽ തുടർച്ചയായി 20 ദിവസത്തേക്ക് പഴയപാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

ഈ കാലയളവിൽ കിഴക്കു ഭാഗത്തുള്ള പുതിയ പാലത്തിലൂടെ ഇരുവശത്തേക്കും ഓരോ വരി വീതമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. പണികൾ നടക്കുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ, ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വാഹനയാത്രക്കാർ സൗകര്യപ്രദമായ മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും.

Related posts

തൃപ്രയാർ ക്ഷേത്രത്തിൽ ദണ്ഡാരം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം: പ്രതി പെരിങ്ങോട്ടുകര സ്വദേശി അറസ്റ്റിൽ

Sudheer K

അരിമ്പൂരിൽ വൻ തീപിടുത്തം.

Sudheer K

ഓപ്പറേഷൻ തണ്ടർ: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യവിൽപ്പന; 69-കാരൻ പിടിയിൽ.*.

Sudheer K

Leave a Comment

error: Content is protected !!