മുറ്റിച്ചൂർ: പടിയം സ്പോര്‍ട്സ് അക്കാദമിയുടെ നാലാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം ലിഷോയ് ഉദ്ഘാടനം ചെയ്തു. പി എസ് എ പ്രസിഡൻ്റ് ഇ.വി.ദിനേഷ് അധ്യക്ഷത വഹിച്ചു സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ലഹരി പോലെയുളള വിപത്തുകള്‍ക്കെതിരെ കുട്ടികളെ സ്പോര്‍ട്സിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ പ്രയത്നിക്കുന്ന പിഎസ്എ പോലെയുളള സ്പോര്‍ട്സ് അക്കാദമികളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സീരിയല്‍ ആര്‍ട്ടിസ്റ്റ് ഷൈജന്‍ ശ്രീവത്സം മുഖ്യാതിഥിയായിരുന്നു. സാക്സോഫോണ്‍ കലാകാരന്‍ കിഷോര്‍കുമാറിനെയും വിവിധ മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കുളള ആദരവും ചടങ്ങിൽ നടത്തി. സി.വി.സാബു, സെക്രട്ടറി റിനീഷ് ചന്ദ്രന്‍, സജിത്ത് ഷണ്‍മുഖന്‍, അജയന്‍ കൊച്ചത്ത്, ഷിബു പൈനൂര്‍ എന്നിവര്‍ സംസാരിച്ചു. കിഷോര്‍കുമാർ അന്തിക്കാടിൻ്റെ സാക്സോഫോണ്‍ മ്യൂസിക് ഫ്യൂഷനും പിഎസ്എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
