വാടാനപ്പള്ളി : കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു.നടുവിൽക്കര ആലത്തി ക്ഷേത്രത്തിന് വടക്ക് ചുള്ളിയിൽ ധർമ്മപാലൻ (78) ആണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രി പുതിയ ദേശീയപാത ബൈപ്പാസ് റോഡിൽ വാടാനപ്പള്ളി മേൽപ്പാലത്തിന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് വരുമ്പോഴാണ് കാറിടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ് തലക്ക് സാരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിൽ കൊണ്ടു വന്നിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ : കാഞ്ചനമാല.മകൻ അഖിൽ. മരുമകൾ : ഷാലി.
