News One Thrissur
Updates

ഉത്രാട ദിനത്തിലെ സ്നേഹയൂട്ട്: ശ്രേയസ് ഹോട്ടലുടമ രമേശിൻ്റെ നന്മ 20 ആണ്ട് പിന്നിടുന്നു.

അരിമ്പൂർ: ഇരുപത് വർഷമായി ഉത്രാട ദിനത്തിൽ എല്ലാവർക്കും സൗജന്യമായി സദ്യയൊരുക്കി നൽകുന്ന ഒരു ഹോട്ടലുണ്ട്. സദ്യ കഴിക്കാനെത്തുന്നവർ നൽകുന്ന സംഭാവന ഉപയോഗിച്ച് നാട്ടിലെ അവശത അനുഭവിക്കുന്ന ആളുകളെ കണ്ടെത്തി സഹായിക്കുകയാണ് ഈ ദിവസത്തെ കച്ചവടത്തിൻ്റെ ലക്ഷ്യം

ഓണക്കാലത്ത് ഉത്രാട ദിനത്തിൽ അരിമ്പൂർ പഞ്ചായത്തിലെ എറവ് ശ്രയസ് ഹോട്ടലിലാണ് ഈ സ്നേഹയൂട്ട്. ഈ ദിവസം ചോറും 20 തരം കറികളും പ്രഥമനും എല്ലാം യഥേഷ്ടം. ഹോട്ടലിൻ്റെ ഉടമ രമേഷിന് സഹായത്തിനായി അന്നേദിവസം വ്യാപാരികളും സുഹൃത്തുക്കളും ജനപ്രതിനിധികളും അടക്കം നിരവധി പേർ ഉണ്ടാകും.

സൗജന്യമായി കഴിക്കുന്ന ഭക്ഷണത്തിന് ഒപ്പം സമൂഹത്തിന് വേണ്ടി നന്മകൾ ചെയ്യാനാണ് ഓരോരുത്തരും രമേഷിൻ്റെ ഹോട്ടലിൽ വരുന്നത്. അന്നേ ദിവസം ഇവിടുത്തെ പണപ്പെട്ടി അടഞ്ഞാണ് കിടക്കുക. പക്ഷേ ഭക്ഷണം കഴിച്ച ശേഷം ആളുകൾ ഒരു ഊണിൻ്റെ പൈസക്ക് പകരം നാലും അഞ്ചും ഇരട്ടി വരെ അവിടെ വച്ചിരിക്കുന്ന പെട്ടിയിൽ നിക്ഷേപിക്കും.

ഇങ്ങനെ ലഭിക്കുന്ന പണമെല്ലാം അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ഒരാൾക്ക് ചികിത്സാ സഹായമായി നൽകുകയാണ് പതിവ്. അതിനാൽ ഇവിടുത്തെ ഉത്രാട സദ്യയിൽ പങ്കുകൊള്ളാൻ എത്തുന്നവർ രമേശിന്റെ കാരുണ്യപ്രവർത്തിയിൽ അവരുടെ വിഹിതം ഏൽപ്പിക്കാനും കൂടിയുള്ള വരവാണ്.

തൃശൂർ കാഞ്ഞാണി സംസ്ഥാന പാതയോട് ചേർന്ന് 45 വർഷം മുൻപ് പഴയൊരു കെട്ടിടത്തിൽ ആരംഭിച്ചതാണ് ഇപ്പോഴുള്ള ശ്രേയസ് ഹോട്ടൽ. എറവ് പതിയത്ത് വേലായുധന്റെ മകൻ രമേഷ് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഹോട്ടലിന്റെ ചുമതല ഏറ്റെടുക്കുന്നത്. 20 വർഷം മുൻപ് നാട്ടിലെ സുഹൃത്തുക്കൾക്കും, സാധു ജനങ്ങൾക്കും ഓണത്തിന് ഉത്രാട ദിനം തന്റെ വക സൗജന്യമായി ഒരു ഓണസദ്യ നൽകി കൊണ്ടായിരുന്നു കാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം.

ഈ വർഷത്തെ ഉത്രാട സദ്യയിൽ നിന്നും പിരിഞ്ഞു കിട്ടിയ നാല്പത്തിരണ്ടായിരം രൂപ പ്രദേശവാസിയായ യുവാവിന്റെ ചികിത്സാ സഹായനിയിലേക്ക് കൈമാറി.

Related posts

ചന്ദ്രബോസ് അന്തരിച്ചു.

Sudheer K

രമ അന്തരിച്ചു.

Sudheer K

ചേറ്റുവയിൽ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!