വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവിയറിൻ്റെയും വി.അന്തോണീസിൻ്റെയും സംയുക്ത പ്രഥമ ഊട്ടുതിരുനാളിന് കൊടിയേറി. കണ്ടശ്ശാംകടവ് ഫൊറോന ഇടവക വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ കൊടിയേറ്റം നിർവഹിച്ചു. ജപമാല, ലദീഞ്ഞ്, നൊവേന, വി.കുർബ്ബാന എന്നിവ നടന്നു. വാടാനപ്പള്ളി ഇടവക വികാരി ഫാ. ഏബിൾ ചിറമ്മൽ സഹകാർമ്മികനായി.
ആഗസ്റ്റ് 30, 31 തിയ്യതികളിലാണ് തിരുനാൾ. ആഗസ്റ്റ് 30 വരെ എല്ലാ ദിവസവും വൈകീട്ട് 5 ന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും. കൊടിയേറ്റ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ കെ.കെ. പോൾ, എൻ.ഡി. ജയിംസ്, സി.എ. സോളമൻ, ജനറൽ കൺവീനർ പി.ഡി. ജോസഫ് എന്നിവർ നേതൃത്വം നൽകി.
