News One Thrissur
Updates

തിരഞ്ഞെടുപ്പിന് കാത്തുനിൽക്കാതെ ജില്ലയിലെ പ്രായം ചെന്ന വോട്ടർ ലക്ഷ്മിയമ്മ യാത്രയായി

പാവറട്ടി: തദ്ദേശ തിര ഞെഞ്ഞെടുപ്പിന് ദി വസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ ഏറ്റവും പ്രായം ചെന്ന വോട്ടർ നെല്ലൂർ പോവിൽ തിരുവാമഠത്തിൽ ലക്ഷ്മിയ മ്മ (108) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 10ന് മുല്ലശേരി പഞ്ചായത്തിലെ എലവത്തൂർ വാതക ശ്മശാന ത്തിൽ നടത്തും. ജീവിതത്തിൽ ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും വോട്ട് മുടക്കിയിട്ടില്ല. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു.

കഴിഞ്ഞ ദേശീയ സമ്മതിദാന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം ചെന്ന വോട്ടറായ ലക്ഷ്മി യമ്മയെ ആദരിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ വീട്ടിലെത്തിയിരുന്നു. 11ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ ഉത്സാഹത്തോടെ കാത്തിരിക്കുന്നതിനിടെയാണ് അസുഖം കൂടിയതും മരണം സംഭവിച്ചതും. മക്കൾ: സുഭാഷ്, വിജയകരൻ, പരേതനായ കരുണാകരൻ. മരുമക്കൾ: സുമതി, വിജയ, അനില.

Related posts

വലപ്പാട് വീട്ടിൽ നിന്ന് വൻ ഹാൻസ് ശേഖരം പിടികൂടി.

Sudheer K

പെരിഞ്ഞനത്ത് യുവാവിനെ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിൽ കണ്ടെത്തി.

Sudheer K

വാടാനപ്പള്ളി സബ് രജിസ്റ്റാർ ഓഫീസ് ഇനി സ്വന്തം കെട്ടിടത്തിൽ.

Sudheer K

Leave a Comment

error: Content is protected !!