News One Thrissur
Updates

പെരിഞ്ഞനത്ത് ബൈക്ക് പുഴയിൽ വീണ് യുവാവിനെ കാണാതായി.

പെരിഞ്ഞനം : പൊൻമാനിക്കുടത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് പുഴയിൽ വീണു. കാണാതായ യുവാവിനായി പോലിസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പെരിഞ്ഞനം കോവിലകം സ്വദേശി പുന്നക്കാത്തറ വീട്ടിൽ ബാബുരാജിൻ്റെ മകൻ അഖിൽ രാജിനെ(24) യാണ് കാണാതായത്. ഇന്ന് രാത്രി ഒൻപത് മണിയോടെ പൊൻമാനിക്കുടം കടവിലാണ് സംഭവം, ബൈക്കിൽ വരികയായിരുന്ന യുവാവ്, റോഡ് ഇറക്കമുള്ളതിനാൽ ബൈക്കുമായി നേരെ കനോലി കനാലിലേക്ക് വീഴുകയായിരുന്നുവെന്നുപറയുന്നു. ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിൽ ബൈക്ക് പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവാവിനായി തെരച്ചിൽ തുടരുകയാണ്. കയ്‌പമംഗലം പോലിസും സ്ഥലത്ത് എത്തിയിട്ടുണ്ട്

Related posts

വിദ്യാനന്ദൻ അന്തരിച്ചു.

Sudheer K

വൈദ്യുതി നിയന്ത്രണം: ഇന്നുമുതൽ അറിയിപ്പ് നൽകും; മന്ത്രി സണ്ണി ജോസഫ്*

Sudheer K

ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് സംഘടനകൾക്ക് ആദരവും, നിർധനർക്ക് കിറ്റ് വിതരണവും നടത്തി

Sudheer K

Leave a Comment

error: Content is protected !!