News One Thrissur
Updates

പെരിഞ്ഞനത്ത് ബൈക്ക് പുഴയിൽ വീണ് യുവാവിനെ കാണാതായി.

പെരിഞ്ഞനം : പൊൻമാനിക്കുടത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് പുഴയിൽ വീണു. കാണാതായ യുവാവിനായി പോലിസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പെരിഞ്ഞനം കോവിലകം സ്വദേശി പുന്നക്കാത്തറ വീട്ടിൽ ബാബുരാജിൻ്റെ മകൻ അഖിൽ രാജിനെ(24) യാണ് കാണാതായത്. ഇന്ന് രാത്രി ഒൻപത് മണിയോടെ പൊൻമാനിക്കുടം കടവിലാണ് സംഭവം, ബൈക്കിൽ വരികയായിരുന്ന യുവാവ്, റോഡ് ഇറക്കമുള്ളതിനാൽ ബൈക്കുമായി നേരെ കനോലി കനാലിലേക്ക് വീഴുകയായിരുന്നുവെന്നുപറയുന്നു. ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിൽ ബൈക്ക് പുഴയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവാവിനായി തെരച്ചിൽ തുടരുകയാണ്. കയ്‌പമംഗലം പോലിസും സ്ഥലത്ത് എത്തിയിട്ടുണ്ട്

Related posts

ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5. 8 ലക്ഷം തട്ടിപ്പ് നടത്തിയ വലപ്പാട് സ്വദേശി അറസ്‌റ്റിൽ.

Sudheer K

ജിഷ അന്തരിച്ചു

Sudheer K

അഡ്വ.എം. രാമന്‍ കുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!