News One Thrissur
Updates

തൃപ്രയാറിൽ പ്രസാദക്കഞ്ഞി വിതരണം ശനിയാഴ്ച

തൃപ്രയാർ: ശനിയാഴ്ച ക്ഷേത്രത്തിലെത്തുന്ന നാലമ്പല തീർഥാടക രുൾപ്പെടെയുള്ള ഭക്തർക്ക് പ്രസാദക്കഞ്ഞി നൽകുമെന്ന് ശ്രീ രാമ ഭക്ത സേവാസമിതി ഭാരവാഹികൾ അറിയിച്ചു. സി.പി.മുഹ മ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ 3000 പേർക്കാണ് മുതിരപ്പുഴുക്കും അച്ചാറും ഉൾപ്പെടെ പ്രസാദ ക്കഞ്ഞി നൽകുകയെന്ന് സേവാ സമിതി പ്രസിഡന്റ് ദിവാസ് ആല യ്ക്കൽ, സെക്രട്ടറി ലക്ഷ്മി സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെ ഒൻപതിന് ദേവസ്വം മാനേജർ മനോജ് കെ. നായർ പ്രസാദക്കഞ്ഞി വിതര ണം ഉദ്ഘാടനം ചെയ്യും. സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് പങ്കെടുക്കും. ജ്യോത്സ്യൻ വിജയകു മാർ മേനോൻ, സുധീർ ആലയ്ക്കൽ എന്നിവരും പത്രമ്മേളനത്തിൽ പങ്കെടുത്തു.

Related posts

നാടകരാവിൽ കുട്ടികളോട് സംവദിച്ച് സത്യൻ അന്തിക്കാട്

Sudheer K

പ്രദീപ് അന്തരിച്ചു

Sudheer K

കണ്ടശ്ശാംകടവ് പാലത്തിൽ ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!