News One Thrissur
Updates

വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന സംഭവം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

മതിലകം : എസ്.എൻ. പുരം പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ജയ (60)യെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. എസ്.എൻ പുരം പനങ്ങാട് സ്വദേശി പുത്തുവീട്ടിൽ വിജി എന്നു വിളിക്കുന്ന വിജേഷ്( 42) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 നാണ് സംഭവം . വീടിനു സമീപത്തെ വീട്ടിൽ ജോലി ചെയ്യുമ്പോഴാണ് പിറകിലെത്തിയ പ്രതി ജയയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണ്ണ മാല കവർന്നത്. തുടർന്ന് രക്ഷപ്പെട്ട വിജേഷിനെ വലപ്പാട് ഭാഗത്തു നിന്നുമാണ് പിടി കൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജു, മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.വി.കെ, എസ്.ഐ മാരായ അശ്വിൻ, റാഫി, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ പ്രബിൻ , വലപ്പാട് പോലീസ് സ്റ്റേഷൻ സി.പി.ഒ മാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

വ്യാപാരി യൂത്ത് വിങ്ങ് തളിക്കുളം യൂണിറ്റ് വാർഷികം.

Sudheer K

കാഞ്ഞാണിയിൽ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

Sudheer K

കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ താനൂർ സ്വദേശിയായ യുവാവ്.

Sudheer K

Leave a Comment

error: Content is protected !!