തൃശൂർ: പെരിയാർ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകൾ വൈകിയോടും. പാലക്കാട് – എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു ട്രെയിനുകൾ എന്നിവയാണ് റദ്ദാക്കിയത്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്, സെക്കന്ദരാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി എന്നീ ട്രെയിനുകൾ വൈകിയോടുന്നു. ഞായറാഴ്ച വരെ പാലം അറ്റകുറ്റപ്പണി തുടരും.
previous post
next post
