News One Thrissur
Updates

പുത്തൻപീടികയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.

പുത്തൻപീടിക: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക അകായ് റോഡിൽ വള്ളോപ്പുള്ളി ശിവരാമൻ (73) ആണ് മരിച്ചത്. പുത്തൻപീടിക സെൻ്റ് ജോസഫ് പന്തൽ വർക്ക്സിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച്ച വൈകീട്ട് 7 ന് പാദുവ ആശുപത്രി റോഡ് ജംഗ്ഷനിൽ കൂടി നടന്നു പോകുകയായിരുന്ന ശിവരാമനെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമൻ വ്യാഴാഴ്ച രാത്രി മരിച്ചു. ആലപ്പാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടത്തും.

Related posts

സൗദാമിനി അന്തരിച്ചു.

Sudheer K

മുഹമ്മദലി ഹാജി അന്തരിച്ചു.

Sudheer K

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; തച്ചനാട്ടുകര പഞ്ചായത്തിലെ 4 വാർഡുകൾ കണ്ടെയ്മെൻ്റ് സോണാക്കി.

Sudheer K

Leave a Comment

error: Content is protected !!