News One Thrissur
Updates

കണ്ടശ്ശാങ്കടവ് ജലോത്സവം സെപ്റ്റംബർ ആറിന്

തൃശൂർ: ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിക്കായി നടക്കുന്ന കണ്ടശ്ശാംകടവ് ജൂലോത്സവം. സെപ്റ്റംബർ ആറിന് നടക്കും. ജലോത്സവ നടത്തിപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ ആലോചന യോഗം തൃശൂർ സബ് കളക്ടറുടെ ചേമ്പറിൽ ചേർന്നു. സബ് കലക്ടർ അഖിൽ വി മേനോൻ യോഗത്തിന് നേതൃത്വം നൽകി.

ഓഗസ്റ്റ് 26 അത്തംനാളിൽ ജലോത്സവത്തിന് കൊടിയേറും. അഞ്ചുദിവസത്തെ വിപുലമായ ആഘോഷമാണ് ഉണ്ടാകുക. വള്ളം കളിയിൽ ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും, ബിഎസ്എൻഎലുമായി സഹകരിച്ച് വള്ളംകളി തൽസമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ജില്ലയിലെ ഓണാഘോഷ പരിപാടികളിൽ ഏതെങ്കിലും ഒന്ന് ജലോത്സവ നഗരിയിൽ നടത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കലോത്സവത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം വി. എൻ സുർജിത്, ജലവാഹിനി ബോട്ട് ക്ലബ് പ്രസിഡന്ററ് കാർത്തികേയൻ, വ്യാപാര വ്യവസായി ഏകോപന സമിതി അംഗം വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിപുലമായ സംഘാടക സമിതി യോഗം ജൂലൈ 25 ന് വൈകീട്ട് 5 ന് കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ചേരും.

Related posts

ആനി അന്തരിച്ചു.

Sudheer K

ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി തൃപ്രയാർ ക്ഷേത്ര ദർശനം നടത്തി.

Sudheer K

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി പെസഹ വ്യാഴം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!