News One Thrissur
Updates

കാരമുക്ക് പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി.

കാരമുക്ക്: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ഊട്ടുതിരുനാൾ കൊടിയേറ്റവും സപ്ലിമെന്ററി പ്രകാശനവും നടത്തി. കണ്ടശാംകടവ് സെന്റ് മേരീസ് ഫെറോന വികാരി റവ. ഫാദർ റാഫേൽ ആക്കാമറ്റത്തിൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ ദിനമായ ജൂലൈ 27 ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നെള്ളിച്ച് വയ്ക്കൽ, ദിവ്യബലി എന്നിവ നടത്തും. ഫാദർ ജോസ് ആളൂർ കാർമ്മികനാക്കും. രാവിലെ 10 ന് ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ സന്ദേശം, പ്രദിക്ഷണം എന്നിവയും ഉണ്ടാകും. ചടങ്ങുകൾക്ക് വികാരി ജനറാൾ റവറന്റ് ഫാദർ മോൺ. ജോസ് കോനിക്കര മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി റവറന്റ് ഫാദർ ടോണി റോസ് വാഴപ്പിള്ളി നേർച്ച ഭക്ഷണം ആശീർവ്വദിക്കും കൊടിയേറ്റ ചടങ്ങുകൾക്ക് . ജനറൽ കൺവീനർ നെൽസൺ തോലത്ത്, കൈക്കാരന്മാരായ പി. എ പോൾസൺ, ടി. പി ബൈജു, കെ. സി ജീജോ, പബ്ലിസിറ്റി കൺവീനർ പി. ജെ ബെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

കിഴുപ്പിള്ളിക്കരയിൽ മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

Sudheer K

പ്രഭാകരൻ അന്തരിച്ചു.

Sudheer K

ജോണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!