News One Thrissur
Updates

ചേറ്റുവയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി.

വാടാനപ്പള്ളി : ചേറ്റുവ അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് കരിയർ മത്സ്യ വള്ളം മറിഞ്ഞ് ഒരു മത്‌സ്യ തൊഴിലാളിയെ കാണാതായി. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. മഹാസേനൻ എന്ന വള്ളമാണ് ബുധനാഴ്ച വൈകിട്ട് 4.30 ഓടെ മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന കൈപ്പമംഗലം കൂരിക്കുഴി നെച്ചി പറമ്പിൽ അഷറഫിന്റെ മകൽ അൻസിലിനെ ( 18 ) ആണ് കാണാതായത്. വലപ്പാട് ബീച്ച് സ്വദേശികളായ കല്ലയിൽ ബിബിൻ ( 38 ) തട്ടാരുപുരയ്ക്കൽ വിജിത്ത് (35) എന്നിവരാണ് രക്ഷപ്പെട്ടത്. മൂന്നുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ രാത്രി വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടൊപ്പം കടലാക്രമണവും ഉണ്ടായിരുന്നു. തിരയിലും ശക്തമായ ഒഴുക്കിലും പെട്ട് അഴിമുഖത്ത് വെച്ച് വള്ളം മറിയുകയായിരുന്നു. മൂന്നുപേരും വള്ളത്തിൽ പിടിച്ചു കിടന്നെങ്കിലും അപകട സാധ്യത മനസിലാക്കി രണ്ടു പേരും തിരമാല വകവെക്കാതെ ജീവൻ പണയം വെച്ച് നീന്തി ഏത്തായ് ബീച്ചിൽപുലിമുട്ടിന് കിഴക്ക് ഭാഗത്ത് വെച്ച് കരക്ക് കയറുകയായിരുന്നു.

എന്നാൽ അനസിൽ കടലിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെട്ട രണ്ടു പേർക്കും പരിക്കില്ല.. മുനക്കകടവ് കോസ്റ്റൽ ബോട്ടും, മത്സ്യതൊഴിലാളിയുടെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനായി തിരച്ചിൽ നടത്തുന്നുണ്ട്. അഴിമുഖത്ത് തിര ആഞ്ഞടിക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്. അഴിമുഖമായതിനാൽ വള്ളം മറിഞ്ഞ ഭാഗത്തേക്ക് ബോട്ടുകൾക്ക് എത്തിപെടാനും പ്രയാസമാണ്. വാടാനപ്പള്ളി പൊലിസും സ്ഥലത്തെത്തി.

Related posts

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം കടന്നു

Sudheer K

ആനന്ദം അന്തരിച്ചു.

Sudheer K

വനത്തിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!