News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക് ക്ഷീര സംഗമം നവംബർ 17 ന് അരിമ്പൂരിൽ

കാഞ്ഞാണി : ക്ഷീരവികസന വകുപ്പ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സഹകരണ സംഘങ്ങൾ , പൊതുമേഖല സ്ഥാപനങ്ങൾ, വടക്കുംപുറം, കൈപ്പിള്ളി സഹകരണ സംഘം എന്നിവയുടെ നേതൃത്വത്തിൽ17 ന് അരിമ്പൂരിൽ അന്തിക്കാട് ബ്ലോക്ക് തല ക്ഷീര സംഗമം 2026 നടക്കുമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷ്മി വസന്തൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മികച്ച ക്ഷീരകർഷകനായി എം.പി. ഷാജിയെയും, ശോഭന പെരിങ്ങോട്ടുകരയെ മികച്ച കർഷകയായും എംകെ മനോജിനെ പട്ടികജാതി വിഭാഗത്തിലെ മികച്ച കർഷകനായും എ. എം. ഗായത്രിയെ യുവകർഷക യായും തിരഞ്ഞെടുത്തു. വിവിധ സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്നെന്ന കണക്ക് പ്രകാരമാണ് തിരഞ്ഞെടുപ്പ്.
സി.രവീന്ദ്രനാഥ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും . ഗീതാഗോപി എം.എൽ.എ. ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികൾ, സഹകരണ സംഘം പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ക്ഷീര കർഷക സെമിനാർ, പാൽ ഉൽപന്ന നിർമ്മാണം, തീറ്റപ്പുല്ല് ഇനങ്ങൾ, വിവിധ കാലിത്തീറ്റകൾ, യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.എൽ. ജോൺസൺ, വടക്കുംപുറം സഹകരണ സംഘം പ്രസിഡൻ്റ് ഇ. കെ. ജയപ്രകാശ്, ബ്ലോക്ക് ഓഫീസർ കെ. ജയലക്ഷ്മി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ. സി. സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുമാണ് യഥാർത്ഥത്തിൽ ആദരിക്കപ്പെടേണ്ടവർ – മന്ത്രി കെ രാജൻ.

Sudheer K

ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റലിടിച്ച് അപകടം

Sudheer K

നാട്ടിക അമ്മമനസ്സ് കൂട്ടായ്മ വാർഷികം.

Sudheer K

Leave a Comment

error: Content is protected !!