തൃശ്ശൂർ: പുറ്റേക്കരയിൽ വെസ്റ്റ് ഉപജില്ല കലോത്സവത്തിന് തുടക്കമായി. വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി.ജെ.ബിജു പതാക ഉയർത്തി. സെന്റ് മേരിസ് എൽപി സ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലും, സെന്റ് മേരിസ് എൽപി സ്കൂളിലുമായി നവംബർ 13 വരെ നടത്തപ്പെടുന്ന കലോത്സവം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സേവിയർ ചിറ്റപ്പുള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യതു. ഉദ്ഘാടന സമ്മേളനത്തിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു.ടി.പനക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ, ഗാന രചനയിൽ ദേശീയ അവാർഡ് നർഹനായ റഫീഖ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ, സ്കൂൾ മാനേജർ ബാബു ജി മേക്കാട്ടുകുളം, നാടൻ പാട്ട് കലാകാരി സംസ്ഥാന അവാർഡ് ജേതാവ് പ്രസീദ ചാലക്കുടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്റി ഷിജു, ജില്ലാ പഞ്ചായത്തംഗം ലീലാ രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങളായ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എൻ. കെ.രാജു, എ. ടി.ജോസ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ബി. ബിനോയ്, സുമിത വിനു, സഹകരണ ബാങ്ക് പ്രസിഡന്റ് എം ജെ നിജോൺ, പി കെ ജയ പ്രകാശ്, ലിന്റോ വടക്കൻ, ജോബി ആന്റണി, സ്കൂൾ ഹെഡ്മിസ്ട്രസ് എം നിർമ്മലാദേവി, സിസ്റ്റർ ആൻ സിറ്റ റോസ്, ഷിബു ഇ പി, ജോഷി ഡി കോളന്നൂർ, എൻ ആർ രതീഷ്, സിപി ജോസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ എ ജെ ജോഷി നന്ദിയും പറഞ്ഞു. 23 വേദികളിലായി 116 സ്കൂളുകളിൽ നിന്നായി 6000 ത്തോളം കലാപ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കലോത്സവം 13ന് സമാപിക്കും. സമാപന സമ്മേളനം തൃശൂർ എംഎൽഎ രാജൻ പല്ലൻ ഉദ്ഘാടനം ചെയ്യും.
