കൊടുങ്ങല്ലൂർ: തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നടവരമ്പ് ചിറവളവിൽ സ്വകാര്യ ബസ് കയറി വയോധിക മരിച്ചു. ഇരിങ്ങാലക്കുട പടിഞ്ഞാറെ നടയിൽ വസന്തം വീട്ടിൽ ടി.എൻ. രാമചന്ദ്രന്റെ ഭാര്യ വസന്ത (70) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കൂടൽമാണിക്യം ക്ഷേത്രദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു വസന്ത. കോൺക്രീറ്റ് റോഡ് നിർമാണം പുരോഗമിക്കുന്ന ചിറവളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഭാഗത്തുനിന്നെത്തിയ സ്വകാര്യ ബസിനടിയിലേക്ക് വസന്ത വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
