പെരിങ്ങോട്ടുകര: ചേർപ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവം നവം 10, 11,12,13, തിയ്യതികളിൽ പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, സെറാഫിക് സി ജി എച്ച് എസ് എന്നിവിദ്യാലയങ്ങളിലെ 10 വേദികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ 97 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.പൂർണ്ണമായും കലോത്സ ഭിന്നശേഷി സൗഹൃദവും ഹരിത പെരുമാറ്റ ചട്ടത്തിന് വിധേയവുമായുള്ള ക്രമീകരണങ്ങളാണ് കലോത്സവ നടത്തിപ്പിനായി സജ്ജീകരിച്ചിച്ചുട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.
അവിണിശ്ശേരി, പാറളം, ചാഴൂർ, താന്ന്യം, വല്ലച്ചിറ, നെന്മണിക്കര, തൃക്കൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി, ചേർപ്പ്.പഞ്ചായത്തുകളിലെ 10 വിദ്യാലയങ്ങളിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ നിന്നായി 5,000 കുട്ടികൾ കലോത്സവത്തിൽ പങ്കാളികളാകും. നവംബർ 11 ന് രാവിലെ 9 ന് ചേർപ്പ് എ ഇ ഒ
എം വി സുനിൽ കുമാർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഗീതഗോപി എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. താന്ന്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.എ. പീതാംബരൻ അധ്യക്ഷനാകും.രാഷ്ട്രീയ കലാ സാഹിത്യ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവംബർ 13ന് വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ വർക്കിംഗ് ചെയർമാനും ജില്ല പഞ്ചായത്ത് അംഗവുമായ കെ.പി. സന്ദീപ്, ജനറൽ കൺവീനർ കൂടിയായ പ്രിൻസിപ്പാൾ പി.എസ്. ബിന്ദു, ചേർപ്പ് എഇഒ യും ട്രഷററുമായ എം
വി.സുനിൽ കുമാർ, പബ്ലിസിറ്റി കൺവീനർ സി.എൻ. ആശ, കെ.എ. സിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
