News One Thrissur
Updates

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചിറയ്ക്കൽ സ്വദേശി മരിച്ചു.

ചിറയ്ക്കൽ: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ചിറയ്ക്കൽ ചിറ്റുവേലി കണ്ണോളി പരേരതനായ ചന്ദ്രന്റെ മകൻ അഭിലാഷ് ചന്ദ്രന്‍ (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ദമാമില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് ഫ്ളൈനാസ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അഭിലാഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനം നെടുമ്പാശേരിയിലെത്തിയതോടെ വിമാനത്താവളത്തിലെ ഡോക്ടര്‍ പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വർഷമായി ഗൾഫിൽ ജോലി ചെയ്തു വരികയാണ്. ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം.

Related posts

ജോണി അന്തരിച്ചു.

Sudheer K

സൈതു മുഹമ്മദ് ഹാജി അന്തരിച്ചു.

Sudheer K

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം ; തൊഴിലാളികളെ രക്ഷപ്പെടുത്തി.

Sudheer K

Leave a Comment

error: Content is protected !!