തൃശൂർ: ജില്ലയുടെ ആതുരസേവന രംഗത്ത് ആധുനിക ചികിത്സാ സൗകര്യങ്ങളുമായി കിംസ് ആശുപത്രിയുടെ എമർജൻസി, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായാണ് സമ്പൂർണ സജ്ജമായ ഈ വിഭാഗങ്ങൾ പ്രവർത്തനസജ്ജമായത്.
ഹ്യൂമനൈസ്ഡ് ഇന്റൻസീവ് കെയർ യൂണിറ്റ്, ഇ.സി.എം.ഒ, സി.ആർ.ആർ.ടി ഉൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. എമർജൻസി മെഡിസിനിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും നേതൃത്വത്തിലാണ് വിഭാഗം പ്രവർത്തിക്കുന്നത്.
യു.എസ്.ജി സ്കാനിങ്, ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ തുടങ്ങിയ രോഗനിർണയ സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാണ്. അതിവേഗ രോഗനിർണയത്തിനായി പി.ഒ.സി.ടി, എ.ബി.ജി, ഹൃദയസംബന്ധമായ മാർക്കറുകൾ തുടങ്ങിയ പരിശോധനകളും പോയിന്റ് ഓഫ് കെയർ അൾട്രാസൗണ്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായി പ്രത്യേക പീഡിയാട്രിക് എമർജൻസി വിഭാഗവും സജ്ജമാണ്. ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം, ശ്വാസതടസ്സം, അണുബാധകൾ, വിഷബാധ, പാമ്പുകടി, അടിയന്തര ശസ്ത്രക്രിയ തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാക്കും.
റിസസിറ്റേഷൻ ബേ, അത്യാധുനിക കാർഡിയാക് മോണിറ്ററിങ്, മെക്കാനിക്കൽ വെന്റിലേഷൻ, നോൺ ഇൻവേസീവ് വെന്റിലേഷൻ, അഡ്വാൻസ്ഡ് എയർവേ മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡോക്ടറുടെ സാന്നിധ്യത്തോടെയുള്ള 24 മണിക്കൂർ ആംബുലൻസ് സേവനവും ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പർ
📞 89773 35264
